കൊറോണ: കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ധനസഹായം

post

കോഴിക്കോട് : കൊറോണ ബാധിതരും നിരീക്ഷണത്തിലുള്ളവരുമായ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് ധനസഹായം നല്‍കും. 60 വയസ്സ് പൂര്‍ത്തിയാകാത്തവരും  12 മാസത്തില്‍ കൂടുതല്‍ അംശദായ കുടിശ്ശിക വരുത്താത്തവരുമായ  സജീവ അംഗങ്ങള്‍ക്കാണ് സഹായം ലഭിക്കുക.  കൊറോണ ബാധിതര്‍ക്ക് 7500 രൂപയും നിരീക്ഷണത്തിലുള്ളവര്‍ക്ക് 1000 രൂപയുമാണ് അനുവദിക്കുക.  വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി, കൊറോണ ബാധിച്ചയാള്‍ / നിരീക്ഷണത്തിലുള്ളയാള്‍ എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്സ്ബുക്ക് പകര്‍പ്പ്,   ക്ഷേമനിധി അംഗത്തിന്റെ ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, അംഗം താമസിക്കുന്ന സ്ഥലത്തെ ആരോഗ്യപ്രവര്‍ത്തകന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍, അംഗത്തിന്റെ മൊബൈല്‍ നമ്പര്‍ എന്നീ രേഖകള്‍ സഹിതം agri.worker.kkd@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ  9447931812 എന്ന വാട്സാപ്പ് നമ്പറിലോ സമര്‍പ്പിക്കാം. വിശദവിവരം 0495 2384006 ല്‍ ലഭിക്കും.