കൊറോണാസുരന്റെ കഥ പറയുന്ന യക്ഷഗാനം വൈറലാകുന്നു

post

കാസര്‍ഗോഡ്  :  കോവിഡ്  19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് യക്ഷഗാനത്തിലൂടെ ഊര്‍ജ്ജം പകരുകയാണ് ജില്ലയിലെ  യക്ഷഗാന കലാകാരന്മാര്‍. ലോക് ഡൗണ്‍ നിര്‍ദ്ദേശം കാരണം അമ്പതോളം വരുന്ന യക്ഷഗാന ട്രൂപ്പുകളുടെ ക്യാമ്പുകള്‍ മുടങ്ങിയിരിക്കുകയാണ്. ഒറ്റ ദിവസത്തെശ്രമം കൊണ്ട് നിര്‍മ്മിച്ച  'കൊറൊണാ യക്ഷ ജാഗൃതി'  യക്ഷഗാനം സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലണ്. യക്ഷഗാന കലാകാരനായ സിരി ബാഗിലു വെങ്കപ്പയ്യ പ്രതിഷ്ഠാനയാണ് യക്ഷഗാനം ചിട്ടപ്പെടുത്തിയത്. കര്‍ണ്ണാടക യക്ഷഗാന അക്കാദമി അധ്യക്ഷന്‍ എം എ  ഹെഗഡെയുടെയും   യോഗീഷ് റാവ് ചിഗുരുവാദെ ടെയും  നേതൃത്വത്തിലാണ്  യക്ഷഗാനം ഡൊക്യുമെന്റ് ചെയ്തത്. പ്രശസ്ത യക്ഷഗാന കവി ശ്രിധര ഡി എസ്സും അക്കാദമി ചെയര്‍മാന്‍ എം എ ഹെഗ്ഗഡയും ചേര്‍ന്നാണ് പാട്ടുകള്‍ രചിച്ചത്.  ഗണേഷ് കലാവൃന്ദ പൈവളികയാണ്  കലാകാരന്മാര്‍ക്ക് ചമയമിട്ടത്.

കൊറോണാസുരന്റെ അട്ടഹാസവും മനുഷ്യന്റെ ആര്‍ത്തിയും അഹങ്കാരവും പരാമര്‍ശിച്ച് നീളുന്ന  കഥയില്‍ കഥാപാത്രങ്ങളുടെ സംഭാഷണം വൈറസ് പടരുന്ന രീതി, നിയന്ത്രണം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

        പ്രതിഷ്ഠാനത്തിന്റെ സിരി ബാഗിലും രാമകൃഷ്ണമയ്യയാണ് ഭാഗവതരായി യക്ഷഗാനത്തിന്റെ ചുക്കാന്‍ പിടിച്ചിരിക്കുന്നത് .ചെണ്ട ശങ്കരനാരായണ ഭട്ട് നിഡുവജെ, മദ്ദളം ഉദയ കമ്പാര്‍, ഇലത്താളം ശ്രീമുഖ എസ് ആര്‍ മയ്യ.കൊറോണാസുരന് രാധാകൃഷ്ണ നാവഡ മധുര്‍ ,ധന്വന്തരി വാസുദേവ രംഗഭട്ട് മധുര്‍,രാജേന്ദ്ര ജയപ്രകാശ് ശെട്ടി പെര്‍ മുദെ,മണിഭദ്രന്‍ ഗുരു രാജ ഹൊള്ള ബായാര്‍,ഭാര്യ പ്രകാശ് നായക് നീര്‍ച്ചാല്‍,മണികര്‍ണ്ണന്‍ കിശന്‍ അഗ്ഗിത്തായ,പുരജനങ്ങള്‍   ശ്രീ കൃഷ്ണ ഭട്ട് ദേവകാന ,ശബരീശ മാന്യ, കിരണ കുദ്രെ കുഡുലു എന്നിവരാണ് അരങ്ങില്‍. വര്‍ണ്ണ സ്റ്റുഡിയോവിന്റെ ചിത്രികരണത്തില്‍ ഉദയ കമ്പാര്‍,ശേഖര വാന്തിച്ചാല്‍,മഹേഷ് എന്നിവര്‍ സഹകരിച്ച് വേഷമണിഞ്ഞ എല്ലാവരും കേരളിയരാണ് .