കോവിഡ്19: അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

post

കോഴിക്കോട് : കോവിഡ്19 പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന് (ആരോഗ്യം) കീഴിലുള്ള ആശുപത്രികളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ (അഡ്ഹോക്) അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വാട്സ്ആപ്പ് മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും രേഖപ്പെടുത്തിയ ബയോഡാറ്റ, എം.ബി.ബി.എസ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം covidkkdinterview@gmail.com    എന്ന ഇ-മെയില്‍ വിലാസത്തിലേക്ക്  മാര്‍ച്ച് 29 ന് വൈകീട്ട് ഏഴ് മണിക്കകം അയക്കണം.   കൂടിക്കാഴ്ച  സൂം വീഡിയോ കോണ്‍ഫറന്‍സ് വഴി മാര്‍ച്ച് 30 ന് രാവിലെ 11 ന് നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സൂം മീറ്റിംഗ് ഐ.ഡി. ഉദ്യോഗാര്‍ത്ഥികളെ അറിയിക്കും.