പി.എം.കെ.എസ്.വൈ പദ്ധതി: എന്‍ജിനീയറെ നിയമിക്കുന്നു

post

ആലപ്പുഴ: ജില്ലയില്‍ പി.എം.കെ.എസ്.വൈ പദ്ധതിയുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴി പ്രോജക്ടിലേയ്ക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഡബ്ലിയു.ഡി.ടി (വാട്ടര്‍ഷെഡ് ഡവല്‍പ്‌മെന്റ് ടീം) എഞ്ചിനീയറെ നിയമിക്കുന്നതിനായി ബി.ടെക്ക് (സിവില്‍), ഡിപ്ലോമ (സിവില്‍) എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ വാക്ക്ഇന്‍ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 11 മണിക്ക് ദാരിദ്ര്യ ലഘൂകരണ വിഭാഗം, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ ഓഫീസില്‍ നടത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10.30ന് ഈ കാര്യാലയത്തില്‍ ഹാജരാകണം. ബി.ടെക്ക് (സിവില്‍), യോഗ്യത ഉള്ളവര്‍ക്ക് 25,000 രൂപയും ഡിപ്ലോമ (സിവില്‍)) യോഗ്യത ഉള്ളവര്‍ക്ക് 20,000 രൂപയാണ് മാസ വേതനം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോ ഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഓരോ പകര്‍പ്പ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രോജക്ട് ഡയറക്ടര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04772251063.