പ്രാദേശിക കര്‍ഷകരുടെ പച്ചക്കറികള്‍ ശേഖരിക്കും

post

വയനാട് : കൊറോണ രോഗ പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ പച്ചക്കറികള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആവശ്യത്തിനായി ശേഖരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഏകോപനത്തിനായി  കളക്ട്രേറ്റിലെ എമര്‍ജന്‍സി സെല്ലില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും.  കര്‍ഷകരുമായി ബന്ധപ്പെട്ട് ഉല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തും. കമ്മ്യൂണിറ്റി കിച്ചന്‍ നടത്തുന്ന കുടുംബശ്രീ യൂണിറ്റുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരുടെ ആവശ്യത്തിനനുസരിച്ച് കര്‍ഷകരില്‍ നിന്നും ശേഖരിക്കും.  കര്‍ഷകര്‍ക്ക് തൊട്ടടുത്ത കമ്മ്യൂണിറ്റി കിച്ചണില്‍ ആവശ്യമറിയിക്കുന്ന മുറയക്ക് ഉത്പന്നങ്ങള്‍ എത്തിക്കാം.  പച്ചക്കറികളുടെ വില ഇരുപത്തിനാല് മണിക്കൂറിനകം ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും.  പച്ചക്കറികള്‍ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക പാസ് വില്ലേജ് ഓഫീസര്‍ നല്‍കും. വിളവെടുക്കുന്ന കര്‍ഷകര്‍ക്ക്  ഈ നമ്പറില്‍ ബന്ധപ്പെടാം. 04936 203939,9526804151.