ജില്ലാ പഞ്ചായത്ത് മാസ്‌കുകളും സാനിറ്റൈസറുകളും കൈമാറി

post

മലപ്പുറം  : ജില്ലയില്‍ കോവിഡ് 19 ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാ പഞ്ചായത്ത് നല്‍കിയ മാസ്‌കുകളും സാനിറ്റൈസറുകളും ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം ഏറ്റുവാങ്ങി. നൂറോളം  സാനിറ്റൈസര്‍ ബോട്ടിലുകളും 500 പുനരുപയോഗക്ഷമമായ മാസ്‌കുകളുമാണ് നല്‍കിയത്. ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സെക്രട്ടറി എന്‍.എ അബ്ദുല്‍ റഷീദ്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.