കേരളത്തിലുള്ള യുപി സ്വദേശികള്‍ക്കായി ഹെല്‍പ്പ് ലൈന്‍

post

തിരുവനന്തപുരം : കോവിഡ് 19നെ തുടര്‍ന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ തങ്ങേണ്ടിവരുന്ന ഉത്തര്‍പ്രദേശ് സ്വദേശികള്‍ക്കു സഹായം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി.

6386725278 (മിനിസ്തി എസ്.), 70173 12002 (അവിനാശ് പാണ്ഡെ), 9997197491 (അമിതാഭ് കെ. ശ്രീവാസ്തവ), 9936619394 (എസ്.ബി. സിങ്), 94153 84983 (നവീന്‍ സിങ്), 9412194347 (രാകേഷ് ചന്ദ്ര) എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടു സഹായം അഭ്യര്‍ഥിക്കാം. ഉത്തര്‍പ്രദേശിലുള്ള മലയാളികള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടാം.  Covid HelpDesk for UP Residents in Kerala എന്ന ഫേസ്ബുക്ക് പേജിലൂടെയും സഹായാര്‍ഭ്യര്‍ഥന നടത്താം.