കെയര്‍ ഹോം പദ്ധതിയില്‍ വീട് നല്‍കി

post

തിരുവനന്തപുരം : സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ആനയറ സ്വദേശി ഉഷയ്ക്കാണ് വീട് നല്‍കിയത്. പൊതുഭരണ വകുപ്പ് ജോ. സെക്രട്ടറി പി. ഹണി, ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘം പ്രസിഡന്റ് എന്‍. സുബാഷ്, സെക്രട്ടറി എസ്. റഫീക്ക്, മനുലാല്‍ ബി. എസ് എന്നിവര്‍ പങ്കെടുത്തു.