കോവിഡ് 19 : ജില്ലയില്‍ 34 പോസിറ്റീവ് കേസുകള്‍ കൂടി സ്ഥീരികരിച്ചു

post

കാസര്‍കോട്  : ജില്ലയില്‍ ഇന്നലെ മാത്രം(മാര്‍ച്ച് 27) 34 കോവിഡ്-19 പോസറ്റീവ് കേസുകള്‍ സ്ഥീരികരിച്ചു.ഇതോടെ ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം 81 ആയി.ജില്ലയില്‍ 6085 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 5982 പേര്‍ വീടുകളിലും 103 പേര്‍ ആശുപത്രികളിലും ആണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇനി 308 പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.ഇന്നലെ(മാര്‍ച്ച് 27)മൂന്ന് പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചു. ഇന്ന് കൊറോണ പോസിറ്റീവ് കേസ് സ്ഥിരീകരിച്ച വ്യക്തികളില്‍ 9 സ്ത്രീകളും 25 പുരുഷന്മാരും ആണുള്ളത്. ഇതില്‍ 11 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന വരും 23 പേര്‍ ദുബായില്‍ നിന്നും വന്നവരുമാണ്. ഇതില്‍ 11 വയസു മുതല്‍  56 വയസ്സ് വരെയുള്ളവരാണ് ഉള്‍പ്പെടുന്നത്. 11, 16 വയസ്സുള്ള കുട്ടികളും ഉള്‍പ്പെടുന്നു.

കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തികള്‍ കല്ലിങ്കല്‍, ഉദുമ, ചെങ്കള, ചട്ടഞ്ചാല്‍, പൂച്ചക്കാട്, എരിയാല്‍ , കളനാട്, ബോവിക്കാനം, , പൈവളിഗെ, വിദ്യാനഗര്‍, ചെമ്മനാട്, ബേവിഞ്ച, പുലിക്കുന്ന്,ചൂരി  പള്ളം, കാസര്‍കോട് തുരുത്തി, മുളിയാര്‍, മഞ്ചേശ്വരം, പടന്ന, ബാരെ, അലാമിപ്പള്ളി, കൊല്ലമ്പാടി, മഞ്ചത്തഡ് ക്ക , നെല്ലിക്കുന്ന്, തളങ്കര, പള്ളിക്കല്‍  സ്വദേശികളാണ്.