പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കി അഗ്‌നി ശമന സേന

post

ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അഗ്‌നി ശമന സേനയുടെ നേതൃത്വത്തില്‍ പൊതു സ്ഥലങ്ങള്‍ അണുവിമുക്തമാക്കി. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിലെ പ്രധാന ജംഗ്ഷനുകള്‍, അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ പരിസരങ്ങള്‍ എന്നിവിടങ്ങളാണ് അഗ്‌നി ശമന സേനയുടെ നേതൃത്വത്തില്‍ അണുവിമുക്തമാക്കിയത്. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ചമ്പക്കുളത്തെ വിവിധ സ്ഥലങ്ങളും അഗ്‌നി ശമന സേന അണുവിമുക്തമാക്കി. തകഴി യൂണിറ്റിലെ ലീഡിംഗ് ഓഫീസര്‍ ആര്‍. ജയകുമാര്‍, ലീഡിംഗ് ഫയര്‍മാന്‍ കെ.സി. സജീവന്‍, ഫയര്‍മാന്മാരായ ധനേഷ്, ജിത്തു, ബിപിന്‍, രതീഷ്, സുജിത്ത്, സംഗീത്, പ്രജീഷ്, ബിജുക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ സ്ഥലങ്ങള്‍ ശുചിയാക്കിയത്.