ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ 4ന്

post

കൊച്ചി: വ്യാവസായിക പരിശീലന വകുപ്പിനു കീഴിലെ ഗവ:വനിത ഐ.ടി.ഐ. കളമശേരിയില്‍ സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സക്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്/ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.എ.സി, രണ്ടു  വര്‍ഷത്തെ തൊഴില്‍ പരിചയം/എന്‍.റ്റി.സി മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയം. ഇന്റര്‍വ്യൂ ഫെബ്രുവരി നാല് രാവിലെ 11ന്. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2544750.