സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കോവിഡ് 19

post

തിരുവനന്തപുരം : കേരളത്തില്‍ 39 പേര്‍ക്ക് വെള്ളിയാഴ്ച കോവിഡ ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ 164 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. കേരളത്തില്‍ 176 പേര്‍ക്കാണ് ഇതുവരെ ആകെ രോഗബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,10,229 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,09,683 പേര്‍ വീടുകളിലും 616 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 5679 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ഫലം ലഭ്യമായ 4448 സാമ്പിളുകള്‍ നെഗറ്റിവ് ആണ്.