നവജാത ശിശുക്കള്‍ക്ക് സൗജന്യ വസ്ത്രങ്ങളുമായി സുമിക്സ് കിഡ്സ് വെയര്‍

post

മലപ്പുറം : കോവിഡ് 19നെ തുടര്‍ന്ന് വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ അടച്ചതോടെ നവജാത ശിശുക്കള്‍ക്കുള്ള വസ്ത്രങ്ങളുടെ ലഭ്യതക്കുറവിന് പരിഹാരമായി സുമിക്സ് ബേബി വെയര്‍ സൗജന്യ വസ്ത്രങ്ങള്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന് കൈമാറി. ആയിരത്തിലധികം വസ്ത്രങ്ങളാണ് ജില്ലയിലെ വിവിധ മാതൃശിശു ആശുപത്രികളിലേക്ക്  കൈമാറാനായി കലക്ടര്‍ക്ക് കൈമാറിയത്. തിരുവാലിയില്‍ പ്രവര്‍ത്തിക്കുന്ന സുമിക്സ് ബേബി വെയറിന്റെ ഉടമയായ കെ.പി ബീന റവന്യു റിക്കവറി ഡെപ്യൂട്ടി കലക്ടര്‍ പി. മുരളീധരന്റെ ഭാര്യയാണ്.