മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ്

post

മലപ്പുറം : നിരോധനാജ്ഞയും ലോക്ക് ഡൗണും നിലനിലനില്‍ക്കുന്ന സാഹചര്യത്തില്‍  മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് പ്രത്യേക യാത്രാ സൗകര്യം ഏര്‍പ്പെടുത്തി. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക ബസ് സര്‍വീസ് ഒരുക്കിയിരിക്കുന്നത്. മലപ്പുറം, കിഴിശ്ശേരി, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, കാളികാവ്, വഴിക്കടവ്, അരീക്കോട് റൂട്ടിലാണ് ബസ് സര്‍വീസ്. രാവിലെ 6.30 ന് യാത്ര തിരിച്ച് 7.30ന് മഞ്ചേരിയില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്ന ജീവനക്കാരെ ഇതേ വാഹനങ്ങളില്‍ തന്നെ തിരികെ കൊണ്ടുപോകും. വൈകിട്ട് ആറിന് ഇതേ കേന്ദ്രങ്ങളില്‍ നിന്ന് രാത്രി ഡ്യൂട്ടിക്കുള്ള ജീവനക്കാരെയും മെഡിക്കല്‍ കോളജില്‍ എത്തിക്കും.