കൊറോണ : ജില്ലയില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

post

വയനാട് : ജില്ലയില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അറിയിച്ചു. ഗള്‍ഫില്‍ നിന്നെത്തിയ തൊണ്ടര്‍നാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് രോഗിയെ ആസ്പത്രിയിലേക്ക് മാറ്റി. മൂന്ന് പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിടുളളതായിട്ടാണ് വിവരം. മാര്‍ച്ച് 22 ന് രാവിലെ 9 ന് ഇ.വൈ 254 വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ ഇദ്ദേഹം എയര്‍പ്പോര്‍ട്ടില്‍ നിന്നും ടാക്സി വിളിച്ച് നേരെ വീട്ടിലെത്തുകയായിരുന്നു. സമ്പര്‍ക്കത്തിലേര്‍പ്പെട്ട ടാക്സി ഡ്രൈവര്‍,ആബുലന്‍സ് ഡ്രൈവര്‍,മബന്ധു എന്നിവരെ നിരീക്ഷണ ത്തിലാക്കിയിട്ടുണ്ട്. മാര്‍ച്ച് 23 നാണ് സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചത്.