ഗുരുവായൂര്‍ ജിയുപി സ്‌കൂള്‍ ക്യാമ്പ്: കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ സന്ദര്‍ശിച്ചു

post

തൃശൂര്‍ : ഗുരുവായൂര്‍ നഗരത്തില്‍ തെരുവോരങ്ങളില്‍ ജീവിതം നയിച്ചിരുന്നവര്‍ക്കായി നഗരസഭയുടെ പ്രത്യേക ക്യാമ്പ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുരുവായൂര്‍ ജിയുപി സ്‌കൂളില്‍ ആരംഭിച്ച പ്രത്യേക ക്യാമ്പ് കെ. വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ സന്ദര്‍ശിച്ചു. അഗതികളുടെ അംഗസംഖ്യ വര്‍ധിച്ചതോടെ നഗരസഭ ടൗണ്‍ കിച്ചണ്‍ ബ്ലോക്ക് കൂടി പുതിയ കേന്ദ്രമായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നിലവില്‍ 155 അഗതികളുണ്ട്.