കോവിഡ് 19: ജില്ലാ അഗ്നിശമന സേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

post

പാലക്കാട് : കോവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ അഗ്നിശമന സേനാവിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, പട്ടാമ്പി, മണ്ണാര്‍ക്കാട് താലൂക്കുകളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജില്ലയിലെ ഏഴ് ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നായി ഫയര്‍ എഞ്ചിന്‍ വാട്ടര്‍ ടെന്‍ഡര്‍കള്‍ ഉപയോഗിച്ച് ആന്റി വൈറസ് കെമിക്കല്‍ സൊല്യൂഷന്‍ മിക്‌സ് ചെയ്ത് വാട്ടര്‍ സ്‌പ്രേ നടത്തിയാണ് സ്ഥലങ്ങള്‍ വൈറസ് വിമുക്തമാക്കിയതെന്ന് ജില്ലാ അഗ്നിശമന സേനാവിഭാഗം മേധാവി അരുണ്‍ ഭാസ്‌ക്കര്‍ അറിയിച്ചു. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്, ഒലവക്കോട് റെയില്‍വെ സ്റ്റേഷന്‍, ജില്ലാ ജയില്‍, കഞ്ചിക്കോട് ടോള്‍പ്ലാസ, പെട്രോള്‍ പമ്പ്, വടക്കഞ്ചേരി പഞ്ചായത്ത് ഓഫീസ്, സപ്ലൈകോ മാര്‍ക്കറ്റ്, അംഗനവാടി, ബസ് സ്റ്റാന്റ്, മണ്ണാര്‍ക്കാട് മുനിസിപ്പല്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, വിവിധ മാര്‍ക്കറ്റുകള്‍ തുടങ്ങിയയിടങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.