കോവിഡ് 19 : മൂന്ന് കോവിഡ് പോസറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

post

  ജില്ലയില്‍ 4798 പേര്‍ നിരീക്ഷണത്തില്‍

കാസര്‍കോട് :ജില്ലയില്‍ മൂന്ന്  കോവിഡ്  പോസറ്റീവ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.ഇതോടെ ജില്ലയിലെ  കൊറോണ വൈറസ് ബാധിതരുടെ എണ്ണം 47 ആയി.നിലവില്‍ 4798 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍  100 പേര്‍ ആശുപത്രികളിലും, 4698 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. മാര്‍ച്ച് 26 ന് അഞ്ച് പേരുടെ സാമ്പിളുകളാണ്  പുതൂതായി പരിശോധനയ്ക്ക് അയച്ചത്.