ജില്ലയിലേക്ക് 25 ഇന്‍ഫ്രാറെഡ് തെര്‍മ്മോ മീറ്റര്‍ സംഭാവന ചെയ്തു

post

പത്തനംതിട്ട : ജില്ലയിലെ വ്യവസായി 25 ഇന്‍ഫ്രാറെഡ് തെര്‍മ്മോ മീറ്ററുകള്‍ ജില്ലാ ഭരണകൂടത്തിന് സംഭാവന ചെയ്തു. കേരളത്തില്‍ ഇന്‍ഫ്രാറെഡ് തെര്‍മ്മോ മീറ്റര്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്നാണ് തെര്‍മ്മോ മീറ്റര്‍ എത്തിച്ചത്.  ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, ഡി.എം.ഒ (ആരോഗ്യം) എ.എല്‍ ഷീജ എന്നിവര്‍ ചേര്‍ന്ന് ഇന്‍ഫ്രാറെഡ് തെര്‍മ്മോ മീറ്റര്‍ ഏറ്റുവാങ്ങി. ഡി.പി.എം ഡോ.എബി സുഷന്‍ പങ്കെടുത്തു. 14,750 രൂപയാണ് ഒരു ഇന്‍ഫ്രാറെഡ് തെര്‍മ്മോമീറ്ററിന്റെ വില.