അഡാക്കില്‍ ജലഗുണനിലവാര പരിശോധന മിതമായ നിരക്കില്‍ നടത്തി കൊടുക്കുന്നു

post

കൊച്ചി: ജലകൃഷി വികസന ഏജന്‍സി (അഡാക്ക്) തേവരയിലുളള സി.സി.60/3907, കനാല്‍ റോഡ് പെരുമാനൂര്‍ പി.ഒ., കൊച്ചി 15 റീജിയണല്‍ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പി.സി.ആര്‍. ലാബിലും കെ. ആര്‍. വിജയന്‍ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, നോര്‍ത്ത് പറവൂരിലുളള പി.സി.ആര്‍. ലാബിലും പി.സി.ആര്‍. ടെസ്റ്റ് കൂടാതെ മല്‍സ്യ/ചെമ്മീന്‍ ഫാമുകളിലെയും ഹാച്ചറികളിലെയും ജലഗുണനിലവാര പരിശോധന മിതമായ നിരക്കില്‍ നടത്തി കൊടുക്കുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ സൗകര്യം ലഭ്യമാണ്. 

ചെമ്മീന്‍ രോഗം ഉണ്ടാകന്നത് ചെമ്മീന്‍ വിത്തില്‍ ഉണ്ടാകുന്ന വൈറസ് മൂലവും ചെമ്മീന്‍ രോഗം ഉണ്ടായ ഒരു ഫാമില്‍ നിന്നും ജലത്തിലൂടെ അടുത്ത ഫാമിലേക്ക് അണുബാധ ഉണ്ടാകുന്നത് മൂലവുമാണ്. ഈ സാഹചര്യത്തില്‍ ചെമ്മീന്‍ വിത്തില്‍ നിന്നുളള അണുബാധ തടഞ്ഞാല്‍ വലിയ ഒരു അളവുവരെ പാടശേഖരങ്ങളില്‍ ഉണ്ടാകുന്ന വൈറസ് രോഗം ഒഴിവാക്കാനാകും. കര്‍ഷകരും നിശ്ചിത ഇടവേളകളില്‍ വൈറസ് രോഗ പരിശോധനയും  ജലഗുണനിലവാര പരിശോധയും നടത്തുന്നതിന് അഡാക്കിന്റെ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് റീജിയണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടാം. 0484 2665479, 9447 348 617.