ജലനിധിയില്‍ ഒഴിവ്

post

മലപ്പുറം:ജലനിധി മലപ്പുറം ഓഫീസില്‍ പ്രോജക്റ്റ് കമ്മീഷണര്‍ (രണ്ട്), സീനിയര്‍ എഞ്ചിനീയര്‍ (ഒന്ന്) എന്നിവരുടെ ഒഴിവുണ്ട്. കണ്‍സള്‍ട്ടന്‍സി അടിസ്ഥാനത്തില്‍ നിശ്ചിത കാലത്തേക്കായിരിക്കും നിയമനം. ബി.ടെക് (സിവില്‍) ആണ് യോഗ്യത. ജലനിധി പദ്ധതിയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പ്രോജക്റ്റ് കമ്മീഷണറുടെ ഒഴിവിലും അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് സീനീയര്‍ എഞ്ചിനീയറുടെ ഒഴിവിലും മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം മലപ്പുറം കുന്നുമ്മല്‍ യു.എം.കെ ടവറില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റില്‍ 2020 ഫെബ്രുവരി ആറിന് രാവിലെ 10.30 ന് അഭിമുഖത്തിന് ഹാജരാക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.jalanidhi.kerala.gov.in     ഫോണ്‍: 04832738566.