പോലീസ് സേവനത്തിന് 112 ല്‍ വിളിക്കാം

post

കാസര്‍ഗോഡ് : ജില്ലയില്‍ ആവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് നേരിട്ടാലോ മരുന്നുകള്‍ക്ക് ക്ഷാമം നേരിട്ടാലോ മറ്റ് അടിയന്തിര സാഹചര്യങ്ങളിലോ പോലീസിന്റെ സേവനം ലഭിക്കുന്നതിനായി 112-ല്‍ വിളിക്കാം. ഗവണ്‍മെന്റ് ഉത്തരവിന്റെ ലംഘനം ശ്രദ്ദയില്‍പ്പെട്ടാല്‍ ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള കോവിഡ്-19 കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പറിലേക്ക്  04994257371, 9497980941 വിവരം അറിയിക്കണം. കോവിഡ്-19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം. അല്ലാത്ത പക്ഷം ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും  അടിയന്തിര സാഹചര്യങ്ങള്‍ ഒഴികെ പോലീസ് സ്റ്റേഷനിലേക്ക് ആരും വരരുതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.  പരാതി ഇ മെയില്‍ വഴി നല്‍കാം