സംശയ നിവാരണത്തിനും ആശുപത്രി സേവനങ്ങള്‍ക്കും വിളിക്കാം

post

കാസര്‍ഗോഡ് : കൊറോണ കണ്‍ട്രോള്‍ സെല്ലിലേക്കായി അഞ്ച്   പുതിയ ലാന്‍ഡ് കണക്ഷന്‍സും നാല്   മൊബൈല്‍ കണക്ഷന്‍സും സജ്ജീകരിച്ചിട്ടുണ്ട് . പൊതുജനങ്ങളില്‍ നിന്നാണ് കൂടുതല്‍ ഫോണ്‍ വരുന്നത്. സംശയ നിവാരണത്തിനും മറ്റു ആശുപത്രി സേവനകള്‍ക്കുമായി 399  പേര് ആണ്  വിളിച്ചത് . കണ്‍ട്രോള്‍ റൂമിലെ കൗണ്‍സിലര്‍മാരാണ്  സംശയങ്ങള്‍ ദൂരീകരിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റുന്നതിന്റെ ഭാഗമായി   ജനറല്‍ ആശുപത്രിയിലെ ഭാഗമായി  കാസര്‍കോട്്  ജനറല്‍ ആശുപത്രിയിലെ പ്രസവസംബന്ധമായ ചികിത്സയും ,ശിശു രോഗവിഭാഗ  സേവനവും,  നിലവിലെ ജനറല്‍ ആശുപ്രത്രി ഡോക്ടര്‍മാരുടെയും നേഴ്സ് മാരുടെയും സേവനവും   കാസര്‍കോട് സഹകരണ ആശുപത്രിയിലേക്ക് മാറ്റി. 

പരിശോധനാഫലം നെഗറ്റീവ് ആയ ആളുകളും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണം. പോസിറ്റീവ് ആയ  ആളുകളുടെ സാമ്പിള്‍ പരിശോധന ഫലം  മൂന്ന് തവണ  നെഗറ്റീവ് ആയെങ്കില്‍ മാത്രമേ വ്യക്തി രോഗവിമുക്തമാകുകയുള്ളുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ  നിര്‍ദേശ പ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസിന്റെയും ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ മനോജ് എ ടി യുടെയും നേതൃത്വത്തില്‍  ജനറല്‍ ആശുപത്രി കേന്ദ്രികരിച്ചു ഉര്‍ജ്ജിതമായ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

 പ്രതിരോധ പ്രവര്‍ത്തനത്തിന്  കാസര്‍കോട്  ജില്ലാ ശ്രീ സത്യസായി സേവാ സംഘടനയുടെ കാഞ്ഞങ്ങാട്  സമിതിയിലെ മഹിളാ വിഭാഗം തയാറാക്കിയ 300 മാസ്‌കുകള്‍ ആദ്യഘട്ടമായി ജില്ലാശുഅപ്ത്രിയില്‍ വിതരണം ചെയ്തു. സംഘടനയുടെ ജില്ലാ സെക്രട്ടറി പ്രൊഫ കെ പി ഭരതന്‍ , ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ ആര്‍ .സതീഷ് കുമാര്‍ , സമിതി കോര്‍ഡിനേറ്ററായ പി വി അരവിന്ദന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ കെ വി പ്രകാശിന് മാസ്‌കുകള്‍ കൈ മാറി. പുനരുപയോഗ സാധ്യത കണക്കാക്കി കോട്ടണ്‍ തുണികള്‍ ഉപയോഗിച്ച് മൂന്ന്   ലയറില്‍ മാസ്‌കുകളാണ് തയാറാക്കിയിരിക്കുന്നത്.