ലോക പ്രമേഹ ദിനാചരണം : കൂട്ട നടത്തവും സെമിനാറും സംഘടിപ്പിച്ചു

post

ഇടുക്കി : ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും എന്‍സിഡി ജില്ലാ വിഭാഗത്തിന്റെയും  ചിത്തിരപുരം,ദേവിയാര്‍ കോളനി സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളുടെയും സംയുക്ത സഹകരണത്തോടെ ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി അടിമാലിയില്‍ ജില്ലാതല സെമിനാറും കൂട്ടനടത്തവും സംഘടിപ്പിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ മുരുകേശന്‍ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലി രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പൊതുസമൂഹത്തില്‍ അവബോധം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും മാര്‍ഗ്ഗങ്ങളും സെമിനാറിലൂടെ പങ്ക് വച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ പ്രിയ മുഖ്യപ്രഭാഷണം നടത്തി.ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.സുജിത് സുകുമാരന്‍ പ്രമേഹദിന സന്ദേശം നല്‍കി. അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ പരിസരത്തുനിന്നും ആരംഭിച്ച  കൂട്ട നടത്തം അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവലാല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.തുടര്‍ന്ന് നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ എന്‍സിഡി ഇടുക്കി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.സുരേഷ് വര്‍ഗ്ഗീസ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സിജി ബാബു രാജ്,ഗ്രാമപഞ്ചായത്തംഗങ്ങള്‍,ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍  തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു