സീനിയര്‍ റസിഡന്റ്: വാക്ക് ഇന്‍ ഇന്റര്‍വ്യു

post

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 12ന് നടക്കും. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ അഞ്ച് ഒഴിവുകളാണുള്ളത്. യോഗ്യത പ്രസ്തുത വിഷയത്തില്‍ പിജി ഉള്ളവരുടെ അഭാവത്തില്‍ ജനറല്‍ മെഡിസിന്‍/ജനറല്‍ സര്‍ജറി/പള്‍മണറി മെഡിസിന്‍/ ഓര്‍ത്തോപീഡിക്‌സ് വിഭാഗങ്ങളില്‍ പിജി ഉള്ളവരേയും പരിഗണിക്കും.
റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ മൂന്ന് ഒഴിവുകളാണുള്ളത്. വിഷയത്തില്‍ പിജിയുള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് റ്റി.സി.എം.സി രജിസ്‌ട്രേഷന്‍ ഉണ്ടാകണം. പ്രതിമാസ വേതനം 50,000 രൂപ. വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ പത്ത് മണിക്ക് ഹാജരാകണം.