കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി

post

വയനാട് : കോവിഡ് രോഗ പശ്ചാത്തലത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍, കുപ്പിവെള്ളം തുടങ്ങിയവയ്ക്ക് അമിത വില ഈടാക്കുന്നത് തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി. വില ഈടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ പരാതികള്‍ കല്‍പ്പറ്റ - 04936 203370, സുല്‍ത്താന്‍ ബത്തേരി - 04936 246395, മാനന്തവാടി - 04935 244863 എന്നീ നമ്പരുകളില്‍ അറിയിക്കാവുന്നതാണ്.റേഷന്‍കടകളിലൂടെയും മാവേലി സൂപ്പര്‍മാര്‍ക്കറ്റിലൂടെയും പൊതുവിപണി യിലുടെയും ഗ്യാസ്, പെട്രോള്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനായി  ജില്ലാ സപ്ലൈ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു.രാവിലെ 9.30 മുതല്‍ വൈകീട്ട് 6.30 വരെ സേവനം ലഭ്യമാവും. ഫോണ്‍ : 04936 202273.