മുന്‍കരുതലായി ജില്ലാ ആശുപത്രിയില്‍ പുതിയ ഒ.പി കെട്ടിടം തുറന്നു

post

പാലക്കാട് : ജില്ലയില്‍ കോവിഡ്-19 ബാധ ഉണ്ടായാല്‍ നേരിടുന്നതിനുള്ള മുന്‍കരുതലായി ജില്ലാ ആശുപത്രിയിലെ പുതിയ ഒ.പി കെട്ടിടം തുറന്നു. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ ജില്ല സജ്ജമാണെന്നും അതിന്റെ ഭാഗമായാണ് പുതിയ ഒ.പി കെട്ടിടം തുറക്കുന്നതെന്നും കെട്ടിടം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി പറഞ്ഞു. 98 ശതമാനവും പണി പൂര്‍ത്തിയായ കെട്ടിടത്തിന്റെ ബാക്കി പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെയിന്റനന്‍സ് ഫണ്ടില്‍ നിന്നും 90 ലക്ഷം ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ബിനുമോള്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.രമാദേവി എന്നിവര്‍ പങ്കെടുത്തു.