കോവിഡ് - 19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍ : മന്ത്രി എ സി മൊയ്തീന്‍ തദ്ദേശ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു

post

തൃശൂര്‍ : കുന്നംകുളം മണ്ഡലത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍ വിവിധ ഗ്രാമ പഞ്ചായത്ത്, കുന്നംകുളം നഗരസഭ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. രാവിലെ മുതല്‍ എരുമപ്പെട്ടി, കടങ്ങോട്, ചൊവ്വന്നൂര്‍, പോര്‍ക്കുളം, കടവല്ലൂര്‍, വേലൂര്‍ പഞ്ചായത്തുകളിലും കുന്നംകുളം നഗരസഭയിലുമാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം മന്ത്രി സന്ദര്‍ശിച്ചിരുന്നു. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വിഭാഗവുമായി ചേര്‍ന്ന് ഫലപ്രദമായി നടപ്പാക്കണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മന്ത്രി നിര്‍ദ്ദേശം നല്‍കി.