അപ്രന്റീസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു

post

ഇടുക്കി: ജില്ലാ പട്ടികജാതി വികസന ഓഫീസിലേക്ക് അപ്രന്റീസ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ട്രെയിനികളെ 10,000 രൂപ സ്‌റ്റൈപന്റ് വ്യവസ്ഥയില്‍ തെരഞ്ഞെടുക്കുന്നതിന് ജില്ലയിലെ പട്ടികജാതി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദവും ഡി.സി.എ/കോപ്പയും മലയാളം കമ്പ്യൂട്ടിംഗില്‍ അറിവും ഉണ്ടായിരിക്കണം. പ്രായം 18നും 36നും മധ്യേ. ജനനത്തീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി ഒന്നിനകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, മൂലമറ്റം പി.ഒ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.