മൂന്നിടത്ത് സാനിറ്റൈസര്‍ പോയിന്റുകള്‍ സ്ഥാപിച്ചു

post

പാലക്കാട് :സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍, വനിതാ ശിശു വികസന വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ 'ബ്രേക്ക് ദ ചെയിന്‍' കിയോസ്‌ക്കുകളോടു കൂടിയ സാനിറ്റൈസര്‍ പോയിന്റുകള്‍ സ്ഥാപിച്ചു. ജലക്ഷാമം മറികടക്കുക എന്നതും സാനിറ്റൈസര്‍ പോയിന്റുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രധാന ലക്ഷ്യമാണ്. ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച കിയോസ്‌ക്ക് നഗരസഭാ ചെയര്‍മാന്‍ എന്‍.എം.നാരാണന്‍ നമ്പൂതിരി പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍മാര്‍, കെ.എസ്.എസ്.എം. ജില്ലാ കോഡിനേറ്റര്‍ മൂസ പതിയില്‍, ഡോ.നാഹില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കലക്ടറേറ്റിലേക്ക് കയറുന്ന പരിസരത്ത് സ്ഥാപിച്ച കിയോസ്‌ക്കിന്റെ ഉദ്ഘാടനം അസി. കലക്ടര്‍ ചേതന്‍ കുമാര്‍ മീണയും കോടതി പരിസരത്ത് സ്ഥാപിച്ച കിയോസ്‌ക്കിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജ് കെ.പി ഇന്ദിരയും നിര്‍വഹിച്ചു.