സിമെറ്റില്‍ സീനിയര്‍ ലക്ചറര്‍ കരാര്‍ നിയമനം

post

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ്  ടെക്‌നോളജിയുടെ (സിമെറ്റ്) കീഴിലുള്ള നഴ്‌സിംഗ് കോളേജുകളില്‍ സീനിയര്‍ ലക്ചറര്‍ (നഴ്‌സിംഗ്) തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു.  സിമെറ്റ് മുട്ടത്തറ (തിരുവനന്തപുരം  0471 2300660), പള്ളുരുത്തി (എറണാകുളം  0484 2231530) എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഫെബ്രുവരി പത്തിന് രാവിലെ 9.30നും 11.30നും ഇടയില്‍ തിരുവനന്തപുരം പാറ്റൂരിലെ സിമെറ്റ് നഴ്‌സിംഗ് കോളേജില്‍ നേരിട്ടെത്തണം. എം.എസ്‌സി നഴ്‌സിംഗ് ആണ് യോഗ്യത.  ശമ്പളം 21,600 രൂപ.  വിദ്യാഭ്യാസ യോഗ്യത, ജാതി, ജനനത്തീയതി, സ്വഭാവം, ഒരു വര്‍ഷത്തിനുള്ളില്‍ ലഭിച്ച പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ (ജി.എന്‍.എം, പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ്/ ബി.എസ്‌സി നഴ്‌സിംഗ്) അധിക യോഗ്യത, രജിസ്‌ട്രേഷന്‍ (എം.എസ്‌സി നഴ്‌സിംഗ്) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ഒരു പകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: www.simet.in. ഫോണ്‍: 04712302400.