മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് വൃത്തിയാക്കി

post

പത്തനതിട്ട : കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് സ്വകാര്യ ബസ് സ്റ്റാന്‍ഡ് കഴുകി വൃത്തിയാക്കി. ടാങ്കറില്‍ വെള്ളമെത്തിച്ച് ബ്ലീച്ചിംഗ് പൗഡര്‍ വിതറി മോട്ടോര്‍ ഉപയോഗിച്ചാണ് ബസ് സ്റ്റാന്‍ഡ് ശുചീകരിച്ചത്. നിരവധിയാളുകള്‍ എത്താറുള്ള ഇടുങ്ങിയ ബസ്റ്റ് സ്റ്റാന്‍ഡ് എല്ലാ ദിവസവും തൂത്തുവൃത്തിയാക്കാറുണ്ടെങ്കിലും കഴുകി വൃത്തിയാക്കാറില്ല. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍, കീഴ്‌വായ്പ്പൂര്‍് എസ്.ഐ ബി.ആദര്‍ശ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജു ജോസഫ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ആര്‍. ബൈജു എന്നിവരുടെ നേതൃത്വത്തില്‍ കീഴ്‌വായ്പ്പൂര്‍ ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെയാണ് ശുചീകരണം നടന്നത്.