കേരളത്തില്‍ 12 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു

post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച 12 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍കോട് ആറും എറണാകുളത്തും കണ്ണൂരും മൂന്നുവീതവും പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ 52 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കാസര്‍കോട് രോഗം സ്ഥിരീകരിച്ച അഞ്ചുപേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജിലും ചികില്‍സയിലാണ്. കണ്ണൂരില്‍ രണ്ടുപേര്‍ തലശ്ശേി ജനറല്‍ ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലുണ്ട്. ഏറണാകുളത്ത് രോഗം സ്ഥിരീകരിച്ച മൂന്നുപേരും മെഡിക്കല്‍ കോളേജിലാണുള്ളത്. സംസ്ഥാനത്ത് 53,013 പേര്‍ ആകെ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 52,785 പേര്‍ വീടുകളിലും 228 പേര്‍ ആശുപത്രികളിലുമാണ്. ശനിയാഴ്ച മാത്രം 70 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.