സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഹാന്റ് സാനിറ്റൈസര്‍ നല്‍കുന്നു

post

തൃശ്ശൂര്‍ : എറിയാട് പഞ്ചായത്ത് പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകളിലേയ്ക്ക് ഹാന്റ് സാനിറ്റൈസര്‍ നിര്‍മ്മിച്ചു നല്‍കുന്നു. അഴീക്കോട് ഗ്രാമീണ വായനശാല സംസ്‌കൃതി വനിതാവേദി പ്രവര്‍ത്തകര്‍ പരിശീലനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സാനിറ്റൈസറുകളാണ് വിതരണം ചെയ്യുക. ബ്രേക്ക് ദി ചെയിന്‍ കാമ്പൈനിന്റെ ഭാഗമായാണ് നിര്‍മ്മാണ പരിശീലനം നല്‍കിയത്. ഹാന്റ് സാനിറ്റൈസറിന് ദൗര്‍ലഭ്യമുള്ളതിനാല്‍ സാധാരണ ജനങ്ങള്‍ക്ക് ഇത് ലഭ്യമാക്കാനാണ് ഹാന്റ് സാനിറ്റൈസര്‍ വീട്ടിലുണ്ടാകാന്‍ പരിശീലനം നല്‍കിയത്. എറിയാട് പഞ്ചായത്ത് അംഗവും വനിതാ വേദി കണ്‍വീനറുമായ ജ്യോതി സുനില്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. നിമ്മി, കവിത, ശാലിനി, ഷഫ്‌ന, ഉഷ തുടങ്ങിയവര്‍ പങ്കെടുത്തു.