തിരുവാര്‍പ്പില്‍ മന്ത്രി സന്ദര്‍ശനം നടത്തി

post

കോട്ടയം : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ ഏറ്റവുമധികം ആളുകള്‍ ഹോം ക്വാറന്റയിനില്‍ കഴിയുന്ന തിരുവാര്‍പ്പ് പഞ്ചായത്തില്‍ മന്ത്രി പി. തിലോത്തമന്‍ സന്ദര്‍ശനം നടത്തി. ആരോഗ്യ വകുപ്പിന്റെ ഹോം ക്വാറന്റയിന്‍ നിരീക്ഷണ സംഘത്തിനൊപ്പമെത്തിയ മന്ത്രി പൊതുസമ്പര്‍ക്കമില്ലാതെ കഴിയുന്ന ഒരു കുടുംബവുമായി സംവദിക്കുകയും ചെയ്തു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, എ.ഡി.എം. അനില്‍ ഉമ്മന്‍,പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയ മന്ത്രി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് ഗ്രാമപഞ്ചായത്ത് പിന്തുണയും സഹായവും നല്‍കുന്നുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു.