കൊറോണ: ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിക്കേണ്ടതില്ലെന്നു മലബാര്‍ ദേവസ്വം ബോര്‍ഡ്

post

കോഴിക്കോട് :രാജ്യത്ത് കൊറോണ വൈറസ് രോഗം പടരുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ക്കനുസൃതമായി മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു. ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ പതിവ് പൂജകളും മറ്റ് ചടങ്ങുകളും മാത്രം നടത്തിയാല്‍ മതി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്ന സാഹചര്യവും ഉണ്ടാകാതിരിക്കുന്നതിന് ക്ഷേത്രഭരണാധികാരികള്‍ ശ്രദ്ധിക്കണമെന്നും ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും കമ്മീഷണര്‍ അറിയിച്ചു.