സിഡിറ്റില്‍ താത്കാലിക ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു

post

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ മോട്ടോര്‍ വാഹന വകുപ്പിനു വേണ്ടി സിഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്‌മെന്റ് പ്രോജക്റ്റിലെ താത്കാലിക ഒഴിവുകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനു മേഖലാടിസ്ഥാനത്തില്‍ നടത്തുന്ന ടെസ്റ്റ്, ഇന്റര്‍വ്യൂവിലേക്ക് യോഗ്യതയുള്ള അപേക്ഷകരെ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ സി ഡിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (www.careers.cdit.org) റജിസ്റ്റര്‍ ചെയ്യണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.  അവസാന തിയ്യതി  ജനുവരി 25.