കോവിഡ്19: നിയന്ത്രണം ലക്ഷ്യമാക്കി സമ്പര്‍ക്കം കുറയ്ക്കണം

post

പാലക്കാട്: കോവിഡ്19 നിയന്ത്രണം ലക്ഷ്യമാക്കി വരാനിരിക്കുന്ന ദിവസങ്ങളില്‍ പൊതുജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, പുറത്തേക്കിറങ്ങുകയാണെങ്കില്‍  മറ്റുള്ളവരുമായി ഒരു മീറ്റര്‍ അകലം പാലിക്കുക, രോഗലക്ഷണങ്ങളുള്ളവരുമായി  ഇടപെടാതിരിക്കുക, രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ഫോണ്‍ വഴി ഡോക്ടറുടെ സഹായം തേടുക, ഇതിനായി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസ് കണ്‍ട്രോള്‍ റൂം നമ്പര്‍ 0491 2505264 ല്‍ ബന്ധപ്പെടാവുന്നതാണ്. 65 വയസ്സില്‍ മുകളിലുള്ളവരെ വരും ദിവസങ്ങളില്‍ ഒരു കാരണവശാലും പുറത്തിറക്കാതിരിക്കുക,  പുറത്തു പോയി വരുന്ന ആളുകള്‍ ശുചിത്വം പാലിച്ചതിനു ശേഷം  മറ്റുള്ളവരുമായി ഇടപഴകുക എന്നീ കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.