കൊറോണ: അവലോകന യോഗം ചേര്‍ന്നു

post

വയനാട് : കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍  സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. മുന്‍കരുതലിന്റെ ഭാഗമായി  മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും കുറഞ്ഞത് ഏഴുപേരെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാക്കി നിര്‍ത്താനും പഞ്ചായത്തുകളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ കണ്ടെത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പോഷകാഹാര കുറവ് പരിഹരിക്കാന്‍ കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ലാബുകളിലും ക്ലിനിക്കുകളിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രൊട്ടോക്കോള്‍ പാലിക്കുന്ന കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും എം.എല്‍.എ പറഞ്ഞു. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, എ.ഡി.എം തങ്കച്ചന്‍ ആന്റണി, എന്‍.എച്ച്.എം പ്രോജക്ട് മാനേജര്‍ ഡോ.ബി അഭിലാഷ് ,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.