എറണാകുളത്ത് റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പൊലീസിന്റെ ഹെല്‍പ് ഡസ്‌ക്കുകള്‍

post

എറണാകുളം : കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ എറണാകുളത്ത് റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പൊലീസിന്റെ ഹെല്‍പ് ഡസ്‌ക്കുകള്‍ പ്രവര്‍ത്തനം തുടങ്ങും.ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കും.37 ഹെല്‍പ് ഡസ്‌കുകള്‍ പ്രവര്‍ത്തിയ്ക്കും. പ്രധാന ജംഗ്ഷനുകളിലും ഹെല്‍പ് ഡസ്‌ക്കുകള്‍ ഏര്‍പ്പെടുത്തും.മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരടക്കം വാഹന യാത്രക്കാരെ പ്രാഥമിക പരിശോധന നടത്താന്‍ ഹെല്‍പ് ഡസ്‌ക്കുകളില്‍ സംവിധാനം ഒരുക്കും. ഹെല്‍പ് ഡസ്‌ക് അടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങിയ ഉന്നതതല സമിതിയും ഉണ്ടാകും.