അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

post

ആലപ്പുഴ: കേപ്പിന്റെ കീഴിലുള്ള പുന്നപ്ര കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് മാനേജ്‌മെന്റിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ ജോലിക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ അഡ്‌ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലാണ് ഒഴിവ്. ഒന്നാം ക്ലാസ് എം.ടെക് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ജനുവരി 20ന് വൈകിട്ട് 5നകം അപേക്ഷ careers.cemp@gmail.com എന്ന വിലാസത്തില്‍ അയക്കണം. ജനുവരി 21ന് രാവിലെ 10ന് കോളേജില്‍ വെച്ച് എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. വിശദവിവരത്തിന് ഫോണ്‍: 9496156584, 9388068006