വനിതാദിന റാലി സംഘടിപ്പിച്ചു

post

ഇടുക്കി : അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി വനിതാ ശിശുവികസന വകുപ്പിന്റെയും അടിമാലി ഐസിഡിഎസ് പ്രൊജക്ടിന്റെയും നേതൃത്വത്തില്‍ വനിതാദിന റാലി സംഘടിപ്പിച്ചു.സന്ദേശ റാലിയുടെ ഫഌഗ് ഓഫും റാലിക്ക് ശേഷം അടിമാലി ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച  പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ആര്‍ മുരുകേശന്‍ നിര്‍വ്വഹിച്ചു. അടിമാലി സിഡിപിഒ ഷീലാ പി വി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി.സൂപ്പര്‍വൈസര്‍മാരായ രമ പി കെ,ഗ്രേസി കുര്യാക്കോസ്, അജിത,മേഴ്‌സി,ഗിരിജമ്മ തുടങ്ങിയവര്‍ സംസാരിച്ചു. വനിതാ ദിന സന്ദേശം പൊതുസമൂഹത്തിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.അടിമാലി ഐസിഡിഎസ് പ്രൊജക്ടിലെ അംഗന്‍വാടി ജീവനക്കാരും  കുട്ടികളും സന്ദേശറാലിയിലും സമ്മേളനത്തിലും പങ്കെടുത്തു.