ഐ.ടി.ഐ. ഉദ്യോഗാര്‍ഥികള്‍ക്ക് ജോബ് ഫെയര്‍

post

പാലക്കാട് :സംസ്ഥാന സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴില്‍ വ്യാവസായിക പരിശീലന വകുപ്പ് സര്‍ക്കാര്‍  സ്വകാര്യ ഐ.ടി.ഐ. കളില്‍ തൊഴില്‍ പരിശീലനം നേടിയ ട്രെയിനികള്‍ക്ക് ജോബ് ഫെയര്‍ 2020 സംഘടിപ്പിക്കുന്നു.  ഇതിന്റെ ഭാഗമായി ജനുവരി 14 രാവിലെ 10 ന് മലമ്പുഴ ഗവ. ഐ.ടി.ഐ.യില്‍ നടക്കുന്ന 'ജോബ് ഫെയര്‍ സ്‌പെക്ട്രം 2020' എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നൂറോളം കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ഐ.ടി.ഐ. കളിലെ 25 ഓളം എന്‍.സി.വി.ടി. ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തീകരിച്ച 2500 ഓളം ഉദ്യോഗാര്‍ഥികള്‍  പങ്കെടുക്കും. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍  www.spetcrumjobs.org ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  കൂടാതെ അന്നേ ദിവസം ഐ.ടി.ഐ.യില്‍ സ്‌പോട്ട് അഡ്മിഷന്‍ സൗകര്യവും ഉണ്ടായിരിക്കും.