തുളു ഭവനം മാര്‍ച്ച് 15 ന് നാടിന് സമര്‍പ്പിക്കും

post

കാസര്‍ഗോഡ് : കേരള തുളു അക്കാദമിയുടെ ആസ്ഥാന മന്ദിരമായ തുളു ഭവന സമുച്ചയത്തിന്റെ ഒന്നാം ഘട്ടം മാര്‍ച്ച് 15 ന് രാവിലെ 10 ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം ഹൊസങ്കടിക്ക് സമീപം കടമ്പാര്‍ ഗ്രാമത്തില്‍ ദുര്‍ഗിപ്പള്ളയിലാണ് തുളു ഭവന സമുച്ചയം ഉയരുന്നത്. 25 ലക്ഷം രൂപ ചെലവിട്ടാണ് ഒന്നാം ഘട്ടം നിര്‍മിച്ചത്. അക്കാദമി ഓഫീസിന് പുറമെ മീറ്റിങ് ഹാള്‍, ലൈബ്രറി എന്നിവയും പുതിയ കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. 2019 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് തുളു ഭവനത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 
     അക്കാദമി ട്രഷററായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ   സാന്നിധ്യത്തില്‍  കളക്ടറേറ്റില്‍ ചേര്‍ന്ന  യോഗം അക്കാദമിയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തു. തുളു അക്കാദമി ചെയര്‍മാന്‍  ഉമേഷ്.എം. സാലിയാന്‍ അധ്യക്ഷനായി. അക്കാദമി സെക്രട്ടറി,  പ്രദീപ് കുമാര്‍ ദൈഗോളി, അംഗങ്ങളായ  ഗീതാ സമാനി, രാമകൃഷ്ണ കടമ്പാര്‍, ബാലകൃഷ്ണ ഷെട്ടിഗാര്‍, രാധാകൃഷ്ണ ഉളിയത്തടുക്ക, ഭാരതീ ബാബു, സച്ചിതാ റായി   എന്നിവര്‍ സംബന്ധിച്ചു . 

സംഘാടകസമിതി രൂപീകരണം മാര്‍ച്ച് എട്ടിന്

തുളു അക്കാദമി സമുച്ചയത്തിന്റെ ഉദ്്ഘാടന സംഘടക സമിതി രുപീകരണ യോഗം മാര്‍ച്ച് എട്ടിന്   ഹൊസങ്കടി ഗേറ്റ് വേ ഹാളില്‍ രാവിലെ 10 ന് നടക്കും