ടെക്‌നീഷ്യന്‍ ബോയ്‌ലര്‍ ഓപ്പറേറ്റര്‍ താത്കാലിക നിയമനം

post

തിരുവനന്തപുരം: ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ടെക്‌നീഷ്യന്‍ബോയ്‌ലര്‍ ഓപ്പറേറ്ററിന്റെ ഓപ്പണ്‍ വിഭാഗത്തിനും എസ്.സി വിഭാഗത്തിനും സംവരണം ചെയ്ത ഓരോ താത്ക്കാലിക ഒഴിവുകള്‍ ഉണ്ട്. പ്രതിദിനം 657 രൂപ വേതനം ലഭിക്കും.
എസ്.എസ്.എല്‍.സിയും സെക്കന്‍ഡ് ക്ലാസ് ബോയ്‌ലര്‍ സര്‍ട്ടിഫിക്കറ്റോടുകൂടിയ ഐ.ടി.ഐ ഫിറ്റര്‍ ഗ്രേഡ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2017 ജനുവരി ഒന്നിന് 18 വയസ്സിനും 41നും ഇടയില്‍ (നിയമാനുസൃത വയസ്സിളവ് ബാധകം). സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല. ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 15നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.