വെബ് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ 16ന്

post

തിരുവനന്തപുരം: സിഡിറ്റ് വെബ് സര്‍വ്വീസ് ഡിവിഷനില്‍ വെബ് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍ പോസ്റ്റില്‍ നിയമനം നടത്തുന്നു. ബി.ടെക്, എം.സി.എ എന്നീ യോഗ്യതകളുള്ളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പി.എച്ച്.പി, ലാറവെല്‍, പൈത്തോണ്‍, ഫഌസ്‌ക് ടെക്‌നോളജി എന്നിവയിലെ അറിവ്, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍ നിന്നും വെബ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റില്‍ നേടിയ സര്‍ട്ടിഫിക്കറ്റ് എന്നിവ അനിവാര്യം. ദ്രുപാലിലുള്ള അറിവ് അധികയോഗ്യതയായി കണക്കാക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുമായി 16ന് വാന്റോസ് ജംഗ്ഷനിലുള്ള സിഡിറ്റ് ഗോര്‍ക്കി ഭവന്‍ ഓഫീസില്‍ രാവിലെ 10ന് ഇന്റര്‍വ്യൂവിന് ഹാജരാകണം.