കോവിഡ് ജില്ലയില്‍ 17 പേര്‍ കൂടി നിരീക്ഷണത്തില്‍

post

കോഴിക്കോട്:  കോവിഡ് 19 (കൊറോണ) പ്രതിരോധവുമായി ബന്ധപ്പെട്ട് പുതുതായി 17 പേര്‍ ഉള്‍പ്പെടെ 29 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.

ഇതില്‍ ഒരാള്‍ ബീച്ച് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും മൂന്ന് പേര്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്നലെ (മാര്‍ച്ച് 4) ഒരാളെയടക്കം ആകെ 410 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചതില്‍ ഇന്നലെ ലഭിച്ച രണ്ട് ഫലവും നെഗറ്റീവാണ്. പുതുതായി രണ്ട് പേരുടെ സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇനി നാല് പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇതുവരെ സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭിച്ച 36 ഫലങ്ങളും നെഗറ്റീവ് ആണ്. കോവിഡ് സംബന്ധമായ ബോധവല്‍ക്കരണ ക്ലാസുകള്‍ തുടര്‍ന്നു വരുന്നു.