ഫോട്ടോഗ്രാഫര്‍ താത്കാലിക നിയമനം

post

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു.

എസ്.എസ്.എല്‍.സിയോ തത്തുല്യമോ യോഗ്യതയും ഫോട്ടോസ്റ്റുഡിയോയിലോ ന്യൂസ് ഫോട്ടോ ഏജന്‍സിയിലോ മുന്‍നിര ന്യൂസ് ജേര്‍ണലിലോ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രവൃത്തിപരിചയത്തില്‍ അഞ്ച് വര്‍ഷത്തില്‍ കുറവുള്ളവരെയും പരിഗണിക്കും. പ്രായപരിധി 18നു 41നും മദ്ധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ഒന്നിനകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.