പ്രായത്തെ തോല്‍പ്പിച്ച് മത്സരാര്‍ത്ഥികള്‍; ആഘോഷപ്പൊലിമയില്‍ വനിതാ കലാ,കായിക മേളകള്‍

post

കോട്ടയം : മത്സരവീര്യത്തിനു മുന്നില്‍ പ്രായം തോറ്റപ്പോള്‍ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച വനിതകളുടെ കലാ, കായികമേളകള്‍ സദസിന് വിരുന്നായി. കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്നലെ നടന്ന പല മത്സരങ്ങളിലും മധ്യവയസു പിന്നിട്ടവരുടെ പങ്കാളിത്തം ശ്രദ്ധേയമായി. തിരുവാതിര, നാടന്‍പാട്ട്, പ്രശ്‌നോത്തരി, പോസ്റ്റര്‍ രചന, പ്രസംഗം എന്നീയിനങ്ങളിലായിരുന്നു മത്സരങ്ങള്‍. സ്ത്രീ സുരക്ഷയായിരുന്നു പ്രസംഗത്തിന്റെ വിഷയം. അനുകാലിക സാഹചര്യങ്ങളും സ്വന്തം അനുഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് മത്സരാര്‍ത്ഥികള്‍ സംസാരിച്ചത്. ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് കലാമേള സംഘടിപ്പിച്ചത്. 
 നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന കായിക മേളയിലും സ്ത്രീകളുടെ സജീവ പങ്കാളിത്തമുണ്ടായി. ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളില്‍ നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവരാണ് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തത്. ഇതിനു പുറമെ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ചുവര്‍ ചിത്രരചനാ മത്സരങ്ങളും നടത്തിവരികയാണെന്ന് വനിതാശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ പി.എന്‍. ശ്രീദേവി പറഞ്ഞു.

മത്സരഫലം: 

പോസ്റ്റര്‍ രചന : 1.  പി.കെ. ദിനു ഏറ്റുമാനൂര്‍ (ഒന്നാം സ്ഥാനം) 2. ടി.ജി. മിനി ഏറ്റുമാനൂര്‍ 3.  പ്രിയ ജോസഫ് ഈരാറ്റുപേട്ട (മൂന്നാം സ്ഥാനം)

പ്രസംഗം : 1.പി.കെ. ജലജാമണി കോട്ടയം 2. എന്‍.ജെ. തങ്കമ്മ മാടപ്പള്ളി 3. മേരിക്കുട്ടി സെബാസ്റ്റ്യന്‍ കടുത്തുരുത്തി, ലതാ വാസുദേവന്‍ കോട്ടയം. 

പ്രശ്‌നോത്തരി : 1. ബീനാ ജോസഫും സംഘവും ഏറ്റുമാനൂര്‍ 2. പി.ആര്‍. മിനിയും സംഘവും  പള്ളം  3. ആശാ മാധവനും സംഘവും ഈരാറ്റുപേട്ട , എന്‍.ജെ. തങ്കമ്മയും സംഘവും  മാടപ്പള്ളി

തിരുവാതിര : 1. ഷൈനി ബിജുവും സംഘവും പള്ളം 2. ജൂലി ജോസഫും സംഘവും മാടപ്പള്ളി 3. കെ.എം. മായയും സംഘവും ഏറ്റുമാനൂര്‍, ഗായത്രിയും സംഘവും കടുത്തുരുത്തി. 

നാടന്‍ പാട്ട് :1. കെ.കെ. ലീലാമണിയും സംഘവും 2.  മാണിക്യം പെണ്ണും സംഘവും കോട്ടയം. 3. കെ. സിന്ധുവും സംഘവും ഉഴവൂര്‍,  ജെമ്മ ജേക്കബും സംഘവും ഏറ്റുമാനൂര്‍ 

കായിക മത്സരങ്ങള്‍

കസേരകളി : 1. സജി മണി പള്ളം2. ജൂലി ജോസഫ് മാടപ്പള്ളി 3. രഞ്ജിനി കോട്ടയം 

500 മീറ്റര്‍ നടത്തം : കെ.രാജലക്ഷ്മി കോട്ടയം 2. ഷബീന ഏറ്റുമാനൂര്‍ 3. ദീപ എസ് നായര്‍ മാടപ്പള്ളി.

100 മീറ്റര്‍ ഓട്ടം: പി.ആര്‍. ലതിമോള്‍ വൈക്കം 2. എം.ബി. യമുന 3. ജൂലി ജോസഫ് മാടപ്പള്ളി 

ബോള്‍ പാസിംഗ് : 1. സി. ലത പള്ളം 2. ഏലിയാമ്മ വൈക്കം 3.അനു രാജന്‍ വൈക്കം 

വടം വലി : ബീമാ ബീഗവും സംഘവും ഏറ്റുമാനൂര്‍ 2. നയന രാജും സംഘവും വൈക്കം 3.   സി. ലതയും സംഘവും കോട്ടയം