ജില്ലാ കേരളോത്സവ സംഘാടക സമിതി രൂപീകരിച്ചു

post

കാസര്‍ഗോഡ്  : സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കാസര്‍കോട് ജില്ലാ കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര അധ്യക്ഷയായിരുന്നു.  ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ. പ്രസീത സംഘാടക സമിതി ഘടന അവതരണം നടത്തി. ജില്ലാ കേരളോത്സവ രക്ഷാധികാരികളായി  കെ.രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി., ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബു എന്നിവരെ തെരഞ്ഞെടുത്തു. ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിനേയും ജനറല്‍ കണ്‍വീനറായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാറിനേയും തെരഞ്ഞെടുത്തു. ചടങ്ങില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് വളന്റിയര്‍മാര്‍ക്കുള്ള ജേഴ്‌സി പ്രകാശനം സംസ്ഥാന യുവജന കമ്മീഷന്‍ അംഗം കെ മണികണ്ഠന്‍ നിര്‍വ്വഹിച്ചു. കെ.ബിന്ദു, പി.ലക്ഷ്മി, വി.കുഞ്ഞമ്പു, പി.വി.അമ്പൂഞ്ഞി, പി.കെ . അബ്ദുള്ള, ശ്രീകുമാരന്‍, രാഘവന്‍ വെളുത്തോളി, ഷാഫി, പ്രദീപന്‍, ഷാജു ജോണ്‍, വിനോദ്, ശശികുമാര്‍, ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ സ്വാഗതവും, ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ എ.വി.ശിവപ്രസാദ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് കോഓര്‍ഡിനേറ്റര്‍മാര്‍, വൊളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് വൊളന്റിയര്‍മാര്‍, പ്രദേശത്തെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ക്ലബ്ബ് പ്രതിനിധികള്‍ എന്നിവര്‍ സംഘാടക സമിതി രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.